വിദേശ മെഡിക്കൽ വിദ്യാർത്ഥികൾ സന്ദർശിച്ചു

Monday 01 September 2025 12:35 AM IST

തൃശൂർ: ഇംഗ്ലണ്ടിലെ സൗത്ത് യോക്ക്‌ഷൈർ ഡീനറിയിലെ അനസ്‌തേഷ്യ രജിസ്ട്രാർ റോബർട്ട് ജെയിംസ് കാർട്ടർസ്മിത്തും മാഞ്ചസ്റ്റർ സർവകലാശാലയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ ക്ലോയ് എലിസബത്ത് കാർട്ടർ സ്മിത്തും ഇലക്ടീവ് ഒബ്‌സവർഷിപ്പിന്റെ ഭാഗമായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സന്ദർശിച്ചു. അന്തർദേശീയ തലത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് അറിവ് പങ്കുവെക്കുകയും മികച്ച ചികിത്സാരീതികൾ പഠിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ടാഴ്ച്ച നീളുന്ന സന്ദർശനം. ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ചെറിഷ് പോൾ, ഡോ.ജോൺ പോൾ, ഡോ. ജെയിൻ കെ. ജോർജ്, ഡോ. ഫ്രാൻസിസ് ജെ. കാറ്റാടി എന്നിവർ മാർഗനിർദ്ദേശം നൽകി.