ഓണം ഫെയറിന് തുടക്കം
Monday 01 September 2025 12:39 AM IST
പട്ടിക്കാട്: ഒല്ലൂർ മണ്ഡലം സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. പട്ടിക്കാട് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി ആദ്യ വിൽപ്പന നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, ആനി ജോയ് തുടങ്ങിയവർ സംസാരിച്ചു. തൃശൂർ സപ്ലൈകോ ഡിപ്പോ മാനേജർ എസ്. ജാഫർ സ്വാഗതവും ഒ.ഐ.സി.സി.ആർ വിജീഷ് നന്ദിയും പറഞ്ഞു.