എൻജിനിൽ തീ: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

Monday 01 September 2025 1:18 AM IST

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്നലെ രാവിലെ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എൻജിനിൽ നിന്ന് തീപിടിത്ത മുന്നറിയിപ്പു ലഭിച്ചതിനാലാണ് എയർ ഇന്ത്യയുടെ എ.ഐ 2913 വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയത്. സംഭവത്തിൽ ഖേദം പ്രകടിരപ്പിച്ച എയർ ഇന്ത്യ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായും അറിയിച്ചു. ഇയർ ഇന്ത്യ അന്വേഷണവും ആരംഭിച്ചു.