എഡ്യുക്കേറ്റ് ഗേൾസിന് മാഗ്‌സസെ അവാർഡ്

Monday 01 September 2025 7:08 AM IST

മനില: 67-ാമത് റമൺ മാഗ്‌സസെ അവാർഡ് ഇന്ത്യൻ എൻ.ജി.ഒ 'എഡ്യുക്കേറ്റ് ഗേൾസിന്" (ദ ഫൗണ്ടേഷൻ ടു എഡ്യുക്കേറ്റ് ഗേൾസ് ഗ്ലോബലി). ഈനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ സംഘടനയാണിത്. സ്കൂളിൽ പോകാൻ കഴിയാത്ത പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് രാജസ്ഥാനിൽ 2007ലാണ് സംഘടന സ്ഥാപിതമായത്. സാമൂഹ്യപ്രവർത്തകയും സംവിധായകൻ ഹൻസൽ മേത്തയുടെ ഭാര്യയുമായ സഫീന ഹുസൈനാണ് സ്ഥാപക. പരിസ്ഥിതി സംരക്ഷണത്തിന് ഷാഹിന അലി (മാലദ്വീപ്)​,​ സാമൂഹ്യസേവനത്തിന് ഫ്ലാവിയാനോ അന്റണിയോ എൽ.വില്ലാനുയേവ (ഫിലിപ്പീൻസ്)​ എന്നിവരും അവാർഡിന് അർഹരായി. നവംബർ 7ന് ഫിലിപ്പീൻസിലെ മനിലയിലെ മെട്രോപൊളിറ്റൻ തിയേറ്ററിലാണ് അവാർഡ് ദാനം.