ആറൻമുള വളളസദ്യ മുതൽ തേക്കടി വരെ; ഈ മാസം യാത്ര പോകാൻ പ്ലാനുണ്ടോ? അവസരമൊരുക്കി കെഎസ്ആർടിസി

Monday 01 September 2025 2:36 PM IST

വെഞ്ഞാറമൂട്: ചുരുങ്ങിയ കാലയളവിൽ 400ൽ അധികം ഉല്ലാസ, തീർത്ഥാടന യാത്രകൾ നടത്തി വെഞ്ഞാറമൂട് കെഎസ്ആർടിസി. വെഞ്ഞാറമൂട് ബഡ്ജറ്റ് ടൂറിസം സെൽ (ബിടിസി) ഈ ഓണകാലത്ത് ഒട്ടനവധി ട്രിപ്പുകളാണ് എല്ലാവരെയും പരിഗണിച്ചു വളരെ ചെലവ് കുറഞ്ഞ രീതിയിൽ ക്രമീകരിച്ചത്.

സെപ്തംബർ 11,18 ന് ആറന്മുള വള്ളസദ്യ, സെപ്‌തംബർ മൂന്നിന് സൂര്യകാന്തി പാടം, ആറിന് വയനാട് ,തേക്കടി ,വാഗമൺ ,പൊന്മുടി , ഏഴിന് ഇലവീഴാപ്പൂഞ്ചിറ, രാമയ്‌ക്കൽമേട്, സൂര്യകാന്തിപാടം, കുംഭാവുരുട്ടി പത്തിന് ഓക്സിവാലി - സൈലന്റ് വാലി ,13ന് JK റോയൽസ് ഹൗസ് ബോട്ട് യാത്ര, 14ന് തെന്മല അങ്ങനെ ഒട്ടനവധി ട്രിപ്പുകളാണ് വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും സെപ്റ്റംബർ മാസത്തിൽ ആരംഭിച്ചിരിക്കുന്നത്.അതുപോലെ വളരെ ചെലവുകുറഞ്ഞ രീതിയിൽ വിവാഹ ആവശ്യങ്ങൾക്കും ബസുകൾ വാടകയ്ക്ക് കൊടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിയ്‌ക്കേണ്ട നമ്പർ. 9447324718 , 9746865116, 9605732125, 9447501392, 9447005995 , 8921366099 (ബഡ്‌‌ജറ്റ് ടൂറിസം സെൽ)