കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
Tuesday 02 September 2025 12:46 AM IST
കൊച്ചി: എളമക്കരയിൽ വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒഡീഷ സുരദഗഞ്ചം സ്വദേശി ഹരേകൃഷ്ണ നായിക് (26) പൊലീസ് പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം പോണേക്കരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവുമായി ഇയാളെ നേരത്തെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.