എൻ.സി.സി കാഡറ്റുകൾക്ക് പരിശീലനം
Monday 01 September 2025 7:53 PM IST
പടന്നക്കാട്: എൻ.സി സി വാർഷിക പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന അഞ്ഞൂറു കാഡറ്റുകൾക്ക് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് പരിശീലനം നൽകി. എൻ.ഡി.ആർ.എഫി ന്റെ ആർക്കോണം ആസ്ഥാനമായുള്ള നാലാം ബറ്റാലിയനിലെ ഇൻസ്‌പെക്ടർ പ്രവീൺ ഭട്ടിന്റെ നേതൃത്വത്തിൽ പതിനഞ്ച് സേനാംഗങ്ങളാണ് കാഡറ്റുകളെ പരിശീലിപ്പിച്ചത്.
ക്യാമ്പ് കമാൻഡന്റ് കേണൽ വികാസ് ജെയിൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ടി.വി.അനുരാജ്, ക്യാമ്പ് അഡ്ജുഡന്റ് ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത്, സുബേദാർ മേജർ ഡി.വി.എസ് റാവു എന്നിവർ നേതൃത്വം നൽകി. വിവിധ തരം ബാൻഡേജുകൾ തയ്യാറാക്കൽ, സ്ട്രക്ചർ നിർമ്മാണം, സി പി.ആർ, വിവിധ തരം രക്ഷാപ്രവർത്തന രീതികൾ, പ്രഥമ ശുശ്രൂഷ, അഗ്നി സുരക്ഷാ പ്രവർത്തനങ്ങൾ, എന്നിവയിൽ പരിശീലനം നൽകി.