ഓർമ്മകൂട് കുടുംബ സംഗമം
Monday 01 September 2025 7:54 PM IST
നീലേശ്വരം: രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ 1982 ബാച്ച് കൂട്ടായ്മയായ ഓർമ്മക്കൂട് കുടുംബ സംഗമം ചിത്രകാരനും ഹ്രസ്വ ഫിലിം സംവിധായകനും നടനുമായ മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലബാർ ചാരിറ്റബിൾ സൊസൈറ്റി മലപ്പച്ചേരിക്കുള്ള സാന്ത്വന സഹായ വിതരണം ഡോ.വിനോദ് കുമാർ നിർവ്വഹിച്ചു. ഡോ.പി.വിനോദ് കുമാർ , ഇ.പി.ശ്രീകുമാർ, കെ.വി.രാജീവ്., എം.ശശികല ,സി സുകുമാരൻ, പി.ശങ്കരൻ, പി.വിശ്വംഭരൻ, എൻ.കെ പ്രേമലത, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എം.ഗീത എന്നിവരെ ആദരിച്ചു. അനഘ പ്രദീപ്, നിർമ്മൽ വിനോദ് ,ഗീതിക സുരേഷ്, അനുഷ യു ഭട്ട് എന്നിവരെയും ഉന്നതവിജയികളായ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. കൗൺസിലർ കെ.ജയശ്രീ, പ്രദീപ് കീനേരി, സി എം.രാജു, ഖദീജ, ഇ.മീനാകുമാരി എന്നിവർ പ്രസംഗിച്ചു.വി.സുരേശൻ സ്വാഗതവും, ഇ.വിജയകുമാർ നന്ദിയും പറഞ്ഞു.