പേറയിൽ ട്രസ്റ്റ് കുടുംബ യോഗവും ഓണാഘോഷവും നടത്തി

Monday 01 September 2025 7:58 PM IST

പാലക്കുന്ന് : പേറയിൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കുടുംബ യോഗവും ഓണാഘോഷവും കണ്ണൂർ -കാസർകോട് ക്രൈംബ്രാഞ്ച് എസ്.പി.പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. എഴുപത്തിയഞ്ച് വയസ്സ് പിന്നിട്ട അംഗങ്ങളെ ഓണക്കോടി നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ അംഗങ്ങളുടെ മക്കളെ ക്യാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു. ചെയർമാൻ ഡോ: ബാലകൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞമ്പു നായർ കൊറത്തിക്കുണ്ട്, ശ്രീധരൻ നായർ മണ്ണ്യം, ഗോപാലൻ ചീരങ്കോട്, രാഘവൻ നായർ മീത്തൽ മാങ്ങാട്, രാമചന്ദ്രൻ കാസർകോട്, രാമകൃഷ്ണൻ ബാര, മധുകുമാർ കരിപ്പൊടി, പ്രഭാകരൻ മുന്നാട്, സുരേഷ് പുല്ലൂർ, കുഞ്ഞമ്പു കാഞ്ഞങ്ങാട്, അനിത ബാര, ലത നെട്ടൂർ, ജയചന്ദ്രൻ കളക്കര, രാകേഷ് കള്ളാട്ട്, രാഘവൻ ഗോകുല എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.