കലോത്സവ ലോഗോ പ്രകാശനം

Monday 01 September 2025 8:00 PM IST

ചെറുവത്തൂർ: ചെറുവത്തൂർ ഉപജില്ലാ സ്ക്കൂൾ കലോത്സവം നവംബർ 1 മുതൽ 6 വരെ കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലോത്സവ ലോഗോ പ്രകാശനം സിനിമാ ടൈറ്റിൽസ് ഡിസൈനർ ബാലൻ പാലായി നിർവ്വഹിച്ചു. അജിത്കുമാർ ഭീമനടി തയ്യാറാക്കിയ ലോഗോ ആണ് തിരഞ്ഞെടുത്തത്. ചടങ്ങിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും സിനിമാ സീരിയൽതാരവുമായ ധനലക്ഷ്മി വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എം.കെ.വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.വസന്ത, ടി.വി.ബീന, കെ.രാജീവൻ, പി.പ്രദീപൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ.കൃഷ്ണൻ സ്വാഗതവും പ്രചരണ കമ്മിറ്റി കൺവീനർ എം.മോഹനൻ നന്ദിയും പറഞ്ഞു.