ഓണസമൃദ്ധി കർഷകചന്ത

Monday 01 September 2025 8:01 PM IST

പയ്യന്നൂർ: നഗരസഭ കൃഷിഭവൻ ഓണ സമുദ്ധി കർഷകചന്ത സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷകരായ സി തമ്പാൻ , പി.അപ്പൻ എന്നിവർ ആദ്യവിൽപന ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി ജയ ,വി.ബാലൻ, ടി.വിശ്വനാഥൻ, ടി.ദാക്ഷായണി , ടി.എം.ചിത്ര, എം.പി. ആനന്ദൻ, കെ.കെ.ഫൽഗുനൻ, ഇക്ബാൽ പോപുലർ , വസന്ത രവി , ഇ.ഭാസ്കരൻ,ഇ.കരുണാകരൻ, അത്തായി പത്മിനി,

എം.വി.കൃഷ്ണൻ , കെ.ശിവകുമാർ ,എ.വി.രാധാകൃഷ്ണൻ, സുരേഷ് , കൃഷി അസി.ഡയറക്ടർ കെ.രാഖി സംസാരിച്ചു. ജൈവ കൃഷി രീതിയിൽ കർഷകർ നേരിട്ട് ഉൽപാദിപ്പിക്കുന്ന നാടൻ പഴം - പച്ചക്കറി, ഹോർട്ടികോർപ്പിൽ നിന്നുള്ള പച്ചക്കറികൾ, പ്രകൃതി സാമ്പാർ മസാല , കേരള ആഗ്രോ ഉത്പ്പന്നങ്ങൾ, എഫ്.പി.ഒ. ഉൽപ്പന്നങ്ങൾ തുടങ്ങിയവ സ്റ്റാളിൽ വില്പനക്കുണ്ട്.നാലിന് സമാപിക്കും.