ഓണചന്ത ഉദ്ഘാടനം
Tuesday 02 September 2025 2:05 AM IST
ചങ്ങനാശേരി: കൃഷിഭവൻ, നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭ കവാടത്തിൽ ഓണചന്ത ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായ ഉഷ മുഹമ്മദ് ഷാജി, ബീന ജോബി,റെജി കേളമ്മാട്ട്, ലിസി വർഗീസ്, ഗീത അജി, കാർഷിക വികസനസമിതി അംഗങ്ങൾ, കൃഷി ഓഫീസർ പി.ബിജു, അസിസ്റ്റന്റ് കൃഷി ഓഫീസർ ബി.കെ ശരത്ചന്ദ്രൻ, കൃഷി അസിസ്റ്റന്റ് ആർ.കവിത, കർഷകർ എന്നിവർ പങ്കെടുത്തു. ഹോർട്ടിക്കോർപ് പച്ചക്കറികൾ, ഏത്തക്കായ എന്നിവ വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിൽ ലഭിക്കും. വിപണി ഒന്നാം ഓണം വരെ പ്രവർത്തിക്കും.