ഓണാഘോഷം സംഘടിപ്പിച്ചു

Monday 01 September 2025 8:08 PM IST
നന്മ റെസിഡൻസ് വെൽഫയർ അസോസിയേഷൻ ഓണാഘോഷം ചലച്ചിത്ര നടൻ കോട്ടയം രമേശ് ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: റെസിഡൻസ് അസോസിയേഷനുകളുടെ ഇടപെടലുകളാണ് ആധുനിക സമൂഹത്തിൽ അടിയന്തരഘട്ടങ്ങളിൽ മനുഷ്യർക്ക് കൈത്താങ്ങാവുന്നതെന്ന് ചലച്ചിത്ര നടൻ കോട്ടയം രമേശ്. കോട്ടയം കുമാരനെല്ലൂരിൽ നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ രക്ഷാധികാരിയായ നന്മ റെസിഡൻസ് വെൽഫയർ അസോസിയേഷൻ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അസിസ്റ്റന്റ് ഡയറക്ടർ ഡേവിസ് ബാബു, കിക്ക് ബോക്‌സിംഗ് ചാമ്പ്യൻ രാഹുൽ അജി കളരിക്കൽ, അഡ്വ. സുബൈദ ലത്തീഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ രാധാകൃഷ്ണൻ നായർ, സെക്രട്ടറി എസ്. അബ്ദുൾ ലത്തീഫ്, വാർഡ് കൗൺസിലർ എം.ടി മോഹനൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.