മാദ്ധ്യമപ്രവർത്തകൻ ശ്യാം ജി. മേനോൻ നിര്യാതനായി
Tuesday 02 September 2025 1:44 AM IST
തിരുവനന്തപുരം: പ്രശസ്ത മാദ്ധ്യപ്രവർത്തകൻ ഗൗരീശപട്ടം മുളവന ജംഗ്ഷനിൽ കോസലം വീട്ടിൽ ശ്യാം.ജി മേനോൻ (56) നിര്യാതനായി. എഴുത്തുകാരിയായിരുന്ന പരേതയായ വിമലമേനോന്റെയും യു.ജി മോനോന്റെയും മകനാണ്.മൃതദേഹം ഇന്ന് രാവിലെ 9.30ന് ശ്യാമിന്റെ അമ്മാവൻ പ്രൊഫ.ആർ.വി.ജി മേനോന്റെ മുടവൻമുകൾ കേശവ്ദേവ് റോഡിലെ വസതിയായ ഹരിത കെ.ആർ.ആർ 22ൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം രാവിലെ 10.30ന് ശാന്തികവാടത്തിൽ. സഹോദരി: യമുന മോനോൻ.
പി.ടി.ഐ വാർത്ത ഏജൻസിയിലും ദി ഹിന്ദു ബിസിനസ് ലൈൻ പത്രത്തിലും ഔട്ട്ലുക്ക് ബിസിനസ് മാസികയിലും ജോലി ചെയ്തതിന് ശേഷം ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകനായി ജോലി ചെയ്യുകയായിരുന്നു. ഡിബേറ്റിംഗ്,ട്രെക്കിംഗ്,സൈക്കിളിംഗ് എന്നിവയിൽ അഗ്രഗണ്യനായിരുന്നു.