മോദിയുടെ മദ്ധ്യസ്ഥതയിൽ റഷ്യ പിൻവാങ്ങും? ഇന്ത്യ - ചൈന സഖ്യം കച്ചകെട്ടുന്നു

Tuesday 02 September 2025 1:46 AM IST

ഇതുവരെയും ഇന്ത്യയ്‌ക്ക് ക്ഷണമില്ലാതിരുന്ന വേദിയിലേക്ക് പ്രധാന അതിഥിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് സ്വീകരിക്കുമ്പോൾ കണ്ടത് ഒരു പുതിയ തുടക്കമാണ്. ഇന്ത്യയിലുണ്ടാകാൻ പോകുന്ന മാറ്റങ്ങളുടെ, നേട്ടങ്ങളുടെ തുടക്കം. അധിക തീരുവ ചുമത്തി ഇന്ത്യയെ ഭയപ്പെടുത്തുന്ന യു.എസ് ഒരു വശത്ത് നിൽക്കുമ്പോൾ ട്രംപിനെ ആശങ്കയിലാഴ്‌ത്താൻ കെൽപ്പുള്ള മറ്റൊരു അച്ചുതണ്ട് രൂപപ്പെടുകയാണ്. റഷ്യ-ഇന്ത്യ-ചൈന സഖ്യം.