ഭക്ഷ്യക്കിറ്റ് പദ്ധതിക്ക് തുടക്കം

Tuesday 02 September 2025 2:09 AM IST

വർക്കല: ക്ഷയരോഗ ബാധിതർക്കായി ഭക്ഷ്യക്കിറ്റുകൾ നൽകുന്ന പദ്ധതിക്ക് ഇടവ പഞ്ചായത്തിൽ തുടക്കമായി.പഞ്ചായത്തിന്റെ 2025 -26 വർഷത്തെ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവ കുടുംബാരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷയരോഗ ബാധിതർക്കാണ് ഭക്ഷ്യക്കിറ്റുകൾ നൽകുന്നത്. എല്ലാമാസവും ഭക്ഷ്യക്കിറ്റുകൾ ലഭ്യമാക്കും.ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് കിറ്റുകൾ നൽകുന്നത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യക്കിറ്റുകൾ പ്രസിഡന്റ് എ.ബാലിക്കിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം.അബ്ദുൾ ജലീൽ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ശുഭ.ആർ.എസ്.കുമാർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു.സി,അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ.എം.എം,ജെ.എച്ച്.ഐ ഷോം.എസ്,ഹെൽത്ത്‌ ഇൻസ്പെക്ടർ സൗമ്യ ഹരി തുടങ്ങിയവർ പങ്കെടുത്തു.