വാഹനാപകടത്തിൽ യുവാവ് മരിച്ചു
Tuesday 02 September 2025 12:43 AM IST
നെടുംകുന്നം: വാഹനാപകടത്തിൽ ടൂവീലർ യാത്രികനാ യ യുവാവ് മരിച്ചു. നെടുകുന്നം പുത്തൻപുരക്കൽ വിഷ്ണു കലേശൻ (37) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി കറുകച്ചാൽ - മണിമല റോഡിൽ നെടുംകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വിഷ്ണു ഓടിച്ചിരുന്ന ഇരുചക്ര വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:നിരഞ്ജിനി. മക്കൾ: ലക്ഷ്യ, രുദ്ര. സംസ്‌കാരം ഇന്ന്.