ഭൂകമ്പത്തിൽ തകർന്ന് അഫ്ഗാൻ, 812 മരണം, ശവപ്പറമ്പായി കുനാർ, 13 തുടർചലനങ്ങൾ ​

Tuesday 02 September 2025 12:59 AM IST

കാബൂൾ: വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ,​ കുനാർ പ്രവിശ്യകളെ വിറപ്പിച്ച ഭൂകമ്പത്തിൽ 812 പേരുടെ ജീവൻ പൊലിഞ്ഞു. 2,​830 പേർക്ക് പരിക്കേറ്റു. നിരവധി ഗ്രാമങ്ങൾ പൂർണമായും തകർന്നടിഞ്ഞു. മ​ര​ണ​ ​സം​ഖ്യ​ ​ഇ​നി​യും​ ​കൂ​ടി​യേ​ക്കും. ഇ​ന്ത്യ​ൻ​ സ​മ​യം, ഇന്നലെ​ ​പു​ല​ർ​ച്ചെ​ 12.47​നാണ് ​റി​ക്ട​ർ​ ​സ്കെ​യി​ലി​ൽ​ 6.0 തീ​വ്ര​ത​ ​രേ​ഖ​പ്പെ​ടു​ത്തിയ ഭൂകമ്പം.​ ​800ഓളം മരണം സ്ഥിരീകരിച്ചത് കുനാർ പ്രവിശ്യയിൽ മാത്രമാണ്. ​​​

കാബൂൾ മുതൽ പാ​കി​സ്ഥാ​നിലെ​ ​ഇ​സ്ലാ​മ​ബാ​ദ്, ലാഹോർ തുടങ്ങിയ നഗരങ്ങൾ വ​രെ​ ​പ്ര​ക​മ്പ​നം​ ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​നംഗർഹാറിലെ ലോവർ കുനാർ ജില്ലയിൽ ഭൂ​മി​ക്ക​ടി​യി​ൽ​ ​8 ​കി​ലോമീ​റ്റ​ർ​ ​ആ​ഴ​ത്തി​ലാ​ണ് ​പ്ര​ഭ​വ​കേ​ന്ദ്രം.​ പാ​കി​സ്ഥാ​നിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയുടെ അതിർത്തിയിൽ​ ​നി​ന്ന് 25 ​കി​ലോ​മീ​​​റ്റ​ർ​ ​അ​ക​ലെ പടിഞ്ഞാറായാണ് ​ദു​ര​ന്ത​മേ​ഖ​ല.

ജനങ്ങൾ വീടുകളിൽ ഉ​റ​ങ്ങി​​​ക്കി​​​ട​ക്കു​മ്പോ​ഴാ​ണ് ഭൂകമ്പമുണ്ടായത്. പലരും പുറത്തേക്കോടിരക്ഷപെടും മുന്നേ കെട്ടിടങ്ങൾ നിലംപതിച്ചു. കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കിടെയിൽ​​​ ​​​നിരവധി പേ​​​ർ​​​ ​​​കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​പ്പു​​​ണ്ടെ​​​ന്നാ​​​ണ് ​​​സൂ​​​ച​​​ന.​​​

​​​വിദൂര പർവത പ്രദേശമായതിനാൽ ​​​ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം​​​ ​​​വൈ​​​കി.​​​ 13 തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്തു. ലാഗ്മാൻ, നൂറിസ്ഥാൻ, പഞ്ച്‌ഷിർ പ്രവിശ്യകളിലും നാശനഷ്ടങ്ങളുണ്ടായി.

മെച്ചപ്പെട്ട ​​​ചി​​​കി​​​ത്സാ ​​​സം​​​വി​​​ധാ​​​നം​​​ ​​​ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ​​​ ​​​പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​ ​​​ഹെ​​​ലി​​​കോ​​​പ്റ്റർ ​​​മാ​​​ർ​​​ഗം മറ്റ് ​​​ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേക്കെത്തിച്ചു. ര​​​ക്ഷാ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ യന്ത്രങ്ങളും സാങ്കേതികവിദ്യകളുമില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കി.