ക്രാബിന്റെ ഓണാഘോഷം

Tuesday 02 September 2025 1:20 AM IST

തിരുവനന്തപുരം:ക്രാബിന്റെ ഓണാഘോഷം നാളെ ഉച്ചയ്ക്ക് 12ന് ക്രാബ് ഹൗസിൽ നടക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡോ.ഷാജി പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും.മെഡിട്രീന ഹോസ്പിറ്റൽ ചെയർമാൻ ഡോ.എൻ.പ്രതാപ് കുമാർ മുഖ്യപ്രഭാഷണവും,പ്രോജക്ട് ഉദ്ഘാടനവും നടത്തും.പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർ അജിത് രാമചന്ദ്രനെ ആദരിക്കും.സെക്രട്ടറി സജ്ജി കരുണാകരൻ,ഡോ.മഞ്ചു‌ പ്രതാപ്,എസ്.ബിജു,ആർ.സുമേധൻ,ശ്യാം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.അന്ന് ചാരിറ്റി മ്യൂസിക് ക്ളബിന്റെ സംഗീത വിരുന്നും നടക്കും.വിവരങ്ങൾക്ക്: 04712550355,8547445942.