കീഴൂർ കരയോഗം

Tuesday 02 September 2025 1:19 AM IST

കോവളം: കീഴൂർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും സമ്മാനദാനവും നടന്നു.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എം.എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.വിജയികൾക്ക് തിരുവല്ലം മേഖല കൺവീനർ കെ.വിജയകുമാരൻ നായർ സമ്മാനങ്ങൾ വിതരണം ചെയ്തു.ഓണകിറ്റ് വിതരണം താലൂക്ക് യൂണിയൻ സെക്രട്ടറി വിജു.വി.നായർ നിർവഹിച്ചു.കോളിയൂർ മധുസൂദനൻ നായർ,ശ്രീകുമാരൻ നായർ,വിജയകുമാർ,വിനോദ്.ആർ,ശ്രീകുമാർ,ഗോപകുമാർ,ഇന്ദിരാ ഭായി,ലത,ദീപ തുടങ്ങിയവർ സംസാരിച്ചു.