ശ്രീചിത്ര സ്റ്റാഫ് യൂണിയൻ
Tuesday 02 September 2025 1:18 AM IST
തിരുവനന്തപുരം: ശ്രീചിത്ര സ്റ്റാഫ് യൂണിയൻ സാംസ്കാരിക വേദിയായ സൂര്യ ചിത്രയുടെ ആഭിമുഖ്യത്തിൽ ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടന്ന അത്തപ്പൂക്കളം,വടംവലി മത്സരത്തിന്റെ സമ്മാനദാനവും സമാപന യോഗവും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് കെ.വി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.ടി.അരുൺ സ്വാഗതം പറഞ്ഞു.ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സഞ്ജയ് ബിഹാരി സമ്മാനദാനം നടത്തി. വിനോദ് കുമാർ,മുഹമ്മദ് മാഹീൻ,നന്ദകുമാർജ്യോതിലക്ഷ്മി,ബി.ശ്രീകുമാർ,മഹേഷ്.പി.നായർ,ഡോ.രമ്യ,കെ.എസ്.ബിന്ദു,മനോജ്.എം,ഷാജി,കല മോൾ സുരേശൻ,ബി.സുമേഷ്,ഗണേശ് എന്നിവർ പങ്കെടുത്തു.ചെയ്തു.എ.ബി.കുഞ്ഞിരാമൻ,വിവേക്,സിന്ധു,ശ്രീലക്ഷ്മി,ഡിജേഷ് രഞ്ചിത്ത്,ശ്രീനാഥ്,രാജൻ,സജി എന്നിവർ ഓണപ്പാട്ടുകൾ പാടി.സൂര്യചിത്ര ചെയർമാൻ ഡി.വിനോദ് നന്ദി പറഞ്ഞു.