ബാലാജി മോഹന്റെ സീരിസിൽ അർജുൻദാസും ഐശ്വര്യ ലക്ഷ്‌മിയും

Tuesday 02 September 2025 2:48 AM IST

ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന തമിഴ് വെബ് സീരിസിൽ അർജുൻദാസും ഐശ്വര്യലക്ഷ്‌മിയും പ്രധാന വേഷത്തിൽ എത്തുന്നു.

പോണ്ടിച്ചേരിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സീരിസ് റൊമാന്റിക് കോമഡിയാണ് .നടനും സംവിധായകനുമാണ് ബാലാജി മോഹൻ . ദുൽഖർ ചിത്രം സംസാരം ആരോഗ്യത്തിന് ഹാനികരം, ധനുഷ് ചിത്രങ്ങളായ മാരി, മാരി 2 എന്നിവയുടെയും പുത്തം പുതു കാലൈ എന്ന ആന്തോളിയിലെ മുഗകവാസ മുത്തം എന്ന ചിത്രവും ആണ് ശ്രദ്ധേയ സിനിമകൾ. അതേസമയം ഇതാദ്യമായാണ് ഐശ്വര്യലക്ഷ്‌മി വെബ് സീരിസിന്റെ ഭാഗമാകുന്നത്. ഹലോ മമ്മി ആണ് ഐശ്വര്യലക്ഷ്‌മി നായികയായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. കമൽഹാസൻ - മണിരത്നം ചിത്രം തഗ് ലൈഫ് ആണ് തമിഴിൽ അവസാനം റിലീസ് ചെയ്ത ചിത്രം. ഉർവശി, ജോജു ജോർജ് എന്നിവരോടൊപ്പം മലയാളത്തിൽ ആശ എന്ന ചിത്രത്തിൽ എെശ്വര്യ ലക്ഷ്മി അഭിനയിക്കുന്നുണ്ട്.