ഓണാഘോഷം നടത്തി

Tuesday 02 September 2025 12:50 AM IST

വണ്ണപ്പുറം:അഖില കേരള വിശ്വകർമ്മ മഹാസഭ 431ാം നമ്പർ വണ്ണപ്പുറം ശാഖയുടെനേതൃത്വത്തിൽ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടന്നു. സർവീസ് കോ. ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യകിറ്റ് വിതരണം വാർഡ് മെമ്പർ റഷീദ് തോട്ടുങ്കൽ നിർവ്വഹിച്ചു.ചടങ്ങിൽ ശാഖാപ്രസിഡന്റ് രാജേഷ് വി.കെ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ പ്രസിഡന്റ് വിനു കെ.കെ, സെക്രട്ടറി പി.ആർ ബിനോജ് ശാഖാസെക്രട്ടറി ബിജു കെ , ട്രഷറർ സുരേഷ് കൂടാതെ കമ്മറ്റിയംഗങ്ങളും,ശാഖാംഗങ്ങളും പങ്കെടുത്തു. തുടർന്ന് വിവിധ കലാകായിക മൽസരങ്ങളും ഓണ സദ്യയും നടന്നു.