ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു; അറ്റ്‌ലി-അല്ലു ചിത്രത്തിൽ രമ്യ കൃഷ്‌ണനും
അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രമ്യ കൃഷ്ണനും. ഹൈദരാബാദിലെ ലൊക്കേഷനിൽ രമ്യകൃഷ്ണൻ ജോയിൻ ചെയ്തു. അറ്റ്‌ലിയുടെയും അല്ലു അർജുന്റെയും ചിത്രങ്ങളിൽ രമ്യകൃഷ്‌ണൻ ഇതാദ്യമാണ്. ദീപിക പദുകോൺ, ജാൻവി കപൂർ, മൃണാൾ താക്കൂർ ഉൾപ്പെടെ നാലു നായികമാരുണ്ട്. ചിത്രത്തിൽ നിർണായക കഥാപാത്രത്തെയാണ് രമ്യ കൃഷ്ണൻ അവതരിപ്പിക്കുന്നത്. മാർവൽ ലെവൽ മേക്കിങ്ങുമായി അറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിൽ സൂപ്പർ ഹീറോയായി മൂന്നു വേഷത്തിൽ അല്ലു അർജുൻ എത്തുന്നു. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സൺ പിക്‌ചേഴ്സിന്റെ ഏറ്റവും വലിയ ബഡ്‌ജറ്റ് സിനിമയാകും. സയൻസ് ഫിക്‌ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് ഹോളിവുഡിലെ പ്രമുഖ വി.എഫ്.എക്സ് സ്റ്റുഡിയോ ആണ്.
അയൺമാൻ 2, ട്രാൻസ്‌ഫോർമേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ വി.എഫ്.എക്സ് സൂപ്പർവൈസർ ജയിംസ് മാഡിഗൻ, ആർട്ടിസ്റ്റിക് ഡയറക്ടർ മൈക് എലിസാൽഡെ എന്നീ വമ്പന്മാരാണ് ചിത്രത്തിനു പിന്നിൽ.രാജ്യത്തെ ഏറ്റവും വലിയ താരവും സംവിധായകനും ആദ്യമായി ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. പുഷ്പ 2 നുശേഷം അല്ലു അർജുനും ഷാരൂഖ് ഖാന്റെ ജവാനുശേഷം അറ്റ്ലിയും കൈകോർക്കുകയാണ്. രണ്ടു വർഷം ചിത്രീകരണം നീളും എന്നാണ് വിവരം.2027ൽ ചിത്രം റിലീസ് ചെയ്യും.