മിറൈയുടെ വിതരണം ഗോകുലം മൂവീസ്
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം മിറൈ സെപ്തംബർ 12 ന് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് . ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ നായകനായി എത്തുകയാണ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് നിർമ്മിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക.മനോജ് മഞ്ചു ആണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.രചനയും സംഭാഷണവും കാർത്തിക് ഘട്ടമനേനിയും മണിബാബു കരണവും ചേർന്നാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിസ്ട്രിബൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്. പി.ആർ.ഒ: ശബരി