ധനുഷ് ചിത്രത്തിൽ ജെനീലിയ

Tuesday 02 September 2025 2:57 AM IST

ധനുഷ് ചിത്രത്തിലൂടെ തമിഴിൽ ജെനീലിയ ദേശ് മുഖ് തിരിച്ചുവരവിന് ഒരുങ്ങുന്നു. 2010 ൽ ഉത്തമ പുത്രൻ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു, അത് മികച്ച വിജയം നേടുകയും ചെയ്തു. ഇരുവരെയും വീണ്ടും വലിയ സ്‌ക്രീനിൽ ഒന്നിക്കുന്നത് കാണാൻ ആവേശത്തിലാണ് ആരാധകർ.ധനുഷിന്റെ അടുത്ത ചിത്രത്തിൽ ജെനീലിയ ഉണ്ടെന്നാണ് വിവരം.

ബോളിവുഡിൽ അരങ്ങേറി തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷാ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടിയാണ് ജനീലിയ. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത ജനീലിയ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. തുജേ മേരി കസം എന്ന ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജനീലിയയും റിതേഷും പ്രണയത്തിലാകുന്നത്. 2012 ഫെബ്രുവരി 3നായിരുന്നു വിവാഹം. ഇവർക്ക് രണ്ടു ആൺകുട്ടികളാണ്. ഷങ്കർ സംവിധാനം ചെയ്ത ബോയ്‌സ് എന്ന ചിത്രത്തിലൂടെയാണ് ജെലീനിയയുടെ തമിഴ് പ്രവേശം. 2011ൽ വിജയ് ചിത്രം വേലായുധത്തിനു ശേഷം ജനീലിയ തമിഴിൽ അഭിനയിച്ചിട്ടില്ല.