അച്ഛൻ ആശുപത്രി സൂപ്രണ്ട് മകൾ ഹൗസ് സർജൻ
Tuesday 02 September 2025 1:54 AM IST
അമ്പലപ്പുഴ: അച്ഛൻ സൂപ്രണ്ടായി ജോലിചെയ്യുന്ന ആശുപത്രിയിൽ മകൾ ഹൗസ് സർജനായി എത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സുപ്രണ്ടും അനസ്ത്യേഷ്യ വിഭാഗം മേധാവിയുമായ ഡോ.എ.ഹരികു മാറിന്റെയും തലവടി പി.എച്ച്.സി യിലെ ഡോ.സിനി ശങ്കറിന്റെയും മകൾ ലക്ഷ്മി ഹരിയാണ് ഹൗസ് സർജനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുകയും രോഗികൾക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങളും ഓടി നടന്ന് സാധിച്ചുകൊടുക്കുകയും ചെയ്യുന്ന ഡോ. ഹരികുമാർ ജനകീയനാണ്. സമയം നോക്കാതെ രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കാൻ മകൾക്കും കഴിയുമെന്ന പ്രതീക്ഷയാണ് ഡോ. ഹരികുമാറിനുള്ളത്.