ഇനി കെമിക്കൽ ഡെെയോട് വിട പറയാം; അഞ്ചുമിനിട്ടിൽ മുടി കറുപ്പിക്കാൻ ഇതാ ഒരു സിമ്പിൾ ട്രിക്ക്

Monday 01 September 2025 11:02 PM IST

കടുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്. എന്നാൽ ഈ കാലഘട്ടത്തെ ജീവിത രീതിയും ഹോർമോൺ വ്യതിയാനവും കാരണം വേഗം മുടി നരച്ച് പോകുന്നു. ചെറിയ കുട്ടികൾക്ക് വരെ ഇപ്പോൾ അകാല നര ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരമായി കടയിൽ കിട്ടുന്ന വില കൂടിയ ഡെെയാണ് പലരും വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ ആദ്യം ഇവ നല്ല ഫലം തരുമെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ കാലക്രമേണ മുടിയ്ക്ക് ദോഷം ചെയ്യുന്നു. മുടിയുടെ പരിചരണത്തിന് എപ്പോഴും പ്രകൃതിദത്തമായ രീതി ഉപയോഗിക്കുന്നതാണ് നല്ലത്. മുടി കറുപ്പിക്കാൻ ഒരു പ്രകൃതിദത്തമായ ഡെെ ഉണ്ടാക്കിയാലോ?.

ആവശ്യമായ സാധനങ്ങൾ

  • വെറ്റില
  • വെള്ളം
  • തേയിലപ്പൊടി
  • ഹെന്നപ്പൊടി
  • നീലയമരി

തയ്യാറാക്കുന്ന വിധം

ആദ്യം നാലോ അഞ്ചോ വെറ്റില ചെറിയ കഷ്‌ണങ്ങളാക്കുക. ശേഷം അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇനി ഒരു ബൗളിൽ രണ്ട് ടേബിൾസ്‌പൂൺ ഹെന്നപ്പൊടിയെടുക്കണം. അതിലേക്ക് കുറച്ച് തേയില വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. മറ്റൊരു ബൗളിലേക്ക് നീലയമരി പൊടിയെടുക്കാം. അതിലേക്ക് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. ശേഷം ഈ രണ്ട് മിശ്രിതവും ഒരുമിച്ച് ചേർത്ത് ഇളക്കുക. ഇതിലേക്ക് അരച്ചെടുത്ത വെറ്റില നീര ഒഴിച്ച് നന്നായി ഇളക്കാം. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഈ മിശ്രിതമെടുത്ത് എട്ടുമണിക്കൂർ അടച്ചുമാറ്റിവയ്ക്കുക. എന്നിട്ട് ഈ ഡെെ ഒട്ടും എണ്ണ മയമില്ലാത്ത തലമുടിയിൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.