സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
Tuesday 02 September 2025 2:04 AM IST
ചേർത്തല:കലാക്ഷേത്ര കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. പുസ്തക പ്രകാശനവും കലാക്ഷേത്രയുടെ പോർക്കളം 2025 ഷോകാർഡ് പ്രകാശനവും വൈസ് ചെയർമാൻ ടി.എസ് അജയകുമാർ നിർവഹിച്ചു. കലാക്ഷേത്ര സംസ്ഥാന അദ്ധ്യക്ഷൻ ബേബി കുമ്പാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രമേഷ് മണി സ്വാഗതം പറഞ്ഞു. കെ.വി.സുകന്യ,സുജ ജയൻ,കണ്ണപ്പൻ,ആൻസി ജേക്കബ്, ശ്രീകല സജീവ്,ജിനി,സജീവ്,തങ്കമ്മ ടൈറ്റസ് , ജോഷി,ശ്രീകുമാർ, അബ്ദുൾ ലത്തീഫ്,സോമരാജൻ,രാജീവ് എന്നിവർ സംസാരിച്ചു.