ഓണാഘോഷത്തിന് തുടക്കം
Tuesday 02 September 2025 2:05 AM IST
അമ്പലപ്പുഴ: താലൂക്ക് എൻഎസ്എസ് യൂണിയന്റെയും വനിതാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനത്ത് ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. യൂണിയൻ പ്രസിഡന്റ് ഡോ. ഡി.ഗംഗാദത്തൻനായർ ആഘോഷ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. ഓണം വവിപണനമംളയുടെ ആദ്യവില്പന താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് കെ.കെ.പത്മനാഭപിള്ള നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ജി. ജെ. ജയമോഹൻ സ്വാഗതം പറഞ്ഞു. വനിതാ സമാജം പ്രസിഡന്റ് പി.എം.രമാദേവി സംസാരിച്ചു.