ലൈഫ് ജാക്കറ്റ് വിതരണം

Tuesday 02 September 2025 12:06 AM IST

മുഹമ്മ : മുഹമ്മ ഗ്രാമ പഞ്ചായത്ത് 6 -ാം വാർഡ് നേതൃത്വത്തിൽ സംഘടിപ്പിച്ച മെമ്പർ മെറിറ്റ് ഹൃദ്യം -- 2025ന്റെ ഭാഗമായി വാർഡിലെ തിരഞ്ഞടുക്കപ്പെട്ട 25 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സ്വയരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് വിതരണം ചെയ്തു. മന്ത്രി പി പ്രസാദ് വിതരണോത്ഘാടനം നിർവ്വഹിച്ചു. രഞ്ജിത്ത് തൈമറ്റത്തിന്റെ വസതിയിൽ നടന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ജി സതീഷ് അദ്ധ്യഷനായി. ടി.എം.ഭാസി , സി.ഡി.ജയരാജ്, ജെ. സലിമോൻ , ബാബു ജോസഫ് , കണ്ണൻ, ബാബുജോൺ എന്നിവർ സംസാരിച്ചു.