ഓണം 2കെ 2025 സംഘടിപ്പിച്ചു
Tuesday 02 September 2025 2:07 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഗവ. സ്റ്റാഫ് വെൽഫെയർ ഫോറം അറ്റന്റേഴ്സ് ഓണം 2കെ25 സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. അമ്പിളി അദ്ധ്യക്ഷയായി . സെക്രട്ടറി എം.രമേശ് സ്വാഗതം പറഞ്ഞു. ആർ.എം.ഒ ഡോ.പി.എൻ. ലക്ഷ്മി , ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ജോർജ്, നഴ്സിംഗ് സുപ്രണ്ടുമാർ, വൈസ് പ്രസിഡന്റ് സി.കെ. അനിത , ജോയിന്റ് സെക്രട്ടറിമാരായ ലിജിമോൾ, ബിജു,കൺവീനർമാരായ പി.എം. ഹസീബ് എന്നിവർ സംസാരിച്ചു . ഖജാൻജി കെ. വി. മുംതാസ് നന്ദി പറഞ്ഞു.