ദേശീയപാതയിലെ ദുരിതം : പ്രതിഷേധിച്ച് കോൺഗ്രസ്
അമ്പലപ്പുഴ: ആശാസ്ത്രീയവും അപകടകരവുമായ ദേശീയപാത നിർമ്മാണത്തിനെതിരെ പുറക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തി. നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കുന്നു.റോഡിലിടുന്ന ചെളിപുരണ്ട മണ്ണ് വെയിലത്ത് പൊടി പറത്തുകയും മഴയത്ത് വീണ്ടും വലിയ കുഴിയുണ്ടാകുകയും ചെയ്യുന്നു. ടുവീലറും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നതും പതിവാണ്. പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാകുന്നതും റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്യുന്നു. ഇതിനെല്ലാം
പരിഹാരം ആവശ്യപ്പെട്ട് പുറക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാർച്ച് ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എസ്. സുഭാഷ്കുമാർ, ആർ.സുമേഷ്, എസ്.കെ.രാജേന്ദ്രൻ, സോമൻ തൈച്ചിറ, റഹ്മത്ത് ഹാമിദ്, ജെ. പ്രസാദ്, ഷാഹിത, റഹ്മത്ത്, അഷറഫ്, ഷംസുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.