സ്‌കൂൾ കവാടത്തിന്റെ നിർമ്മാണോദ്ഘാടനം

Tuesday 02 September 2025 1:08 AM IST

കുട്ടനാട്: ജില്ലാപഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിട്ട് കൊടുപ്പുന്ന ഗവ.ഹൈസ്ക്കൂളിൽ നിർമ്മിക്കുന്ന പ്രധാന കവാടത്തിന്റെയും മതിലിന്റെയും നിർമ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രധാന അദ്ധ്യാപിക എം.ഷെമീറ അദ്ധ്യക്ഷയായി.സീനിയർ അസിസ്റ്റന്റ്

ടി.കവിത, സ്റ്റാഫ് സെക്രട്ടറി രാകേഷ് ആർ.നായർ,​ അദ്ധ്യാപകരായ കെ.ജി.സിജി, പ്രസീത സി.രാജ്, പി.വി. റോസ്, മാർഗരറ്റ്, വി.വി.ജിജി, ജി.ശ്രീലക്ഷ്മി, എസ്.ദിവ്യ, ടി. ശ്രീജമോൾ, കെ.അശ്വതിക്കുട്ടി, എൽ.മഞ്ചുറാണി, മഞ്ജുള എം.ആനന്ദ്, കൗൺസിലർ ഷെറിൻ കെന്നഡി, വി.വി.റിനു, എ. പി പ്രജീഷ് എന്നിവർ സംസാരിച്ചു. സ്ക്കൂൾ ഗ്രൗണ്ടിന്റെ നവീകരണത്തിന് 8 ലക്ഷം രൂപ കൂടി അനുവദിച്ചതായി ബിനു ഐസ്ക് രാജു പറഞ്ഞു.