വിളംബര ഘോഷയാത്ര 

Tuesday 02 September 2025 3:15 AM IST

തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി നടത്തുന്ന ഓണോത്സവ് 2025ന്റെ ഭാഗമായി വിളംബര ജാഥ ഘോഷയാത്ര നടത്തി. മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ തൊടുപുഴ ഡിവൈ.എസ്.പി. പി.കെ സാബു ഫ്ളാഗ് ഓഫ് ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.ദീപക്, സംഘടന ജനറൽ കൺവീനർ ആർ.രമേശ്, ജനറൽ സെക്രട്ടറി സി.കെ നവാസ്, വർക്കിംഗ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്, അനിൽ പീടിക പറമ്പിൽ . നാസർ സൈര, ഷെരീഫ് സർഗം. ശിവദാസ്, ജോസ് തോമസ്, എം.എച്ച് ഷിയാസ്, പ്രശാന്ത് കുട്ടപ്പാസ്, ജോർജുകുട്ടി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.