കാട്ടുപന്നി വേട്ട : പ്രതികളെ വെറുതെ വിട്ടു

Tuesday 02 September 2025 1:31 AM IST

വടക്കാഞ്ചേരി : മോട്ടോർ ഷെഡിൽ നിന്ന് വൈദ്യുതി വലിച്ച് കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വിൽക്കുകയും കറിവച്ച് കഴിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിപ്പട്ടികയിലുൾ പ്പെട്ടവരെ വടക്കാഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. തെക്കുംകര സ്വദേശി മത്തായി, ഗ്ലാൻസ്, സുനിൽകുമാർ എന്നിവരെയാണ് 13 വർഷത്തിന് ശേഷം വെറുത വിട്ടത്. പ്രതികൾക്കായി അഭിഭാഷകരായ ഇ.കെ.മഹേഷ്, മനീഷ്, ടി.കെ.കാവ്യ, അപർണ എന്നിവർ ഹാജരായി.