ഇന്ത്യയും റഷ്യയും എന്നും ഒന്നിച്ചുനിൽക്കും: മോദി

Tuesday 02 September 2025 1:53 AM IST

ന്യൂഡൽഹി: പ്രയാസകരമായ സാഹചര്യങ്ങളിൽ എന്നും തോളോടുതോൾ ചേർന്നുനിന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സാമ്പത്തിക, ഊർജ്ജ മേഖലകളിലെ സഹകരണത്തിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. അമേരിക്കയുടെ തീരുവ ഭീഷണി അവഗണിച്ച് റഷ്യയിൽ നിന്ന് തുടർന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ഇപ്പോടെ വ്യക്തമായി.

ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ഈ സഹകരണം അനിവാര്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

യുക്രെയിനിൽ സംഘർഷം അവസാനിപ്പിച്ച് ശാശ്വത സമാധാനത്തിനുള്ള മാർഗം കണ്ടെത്തേണ്ടതുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ ഇരു നേതാക്കളും ആവർത്തിച്ചു. ഈ വർഷം അവസാനം നടക്കുന്ന 23-ാമത് വാർഷിക ഉച്ചകോടിക്ക് ഇന്ത്യയിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രസിഡന്റ് പുടിനെ അറിയിച്ചു.

 ഷാ​ങ്ഹാ​യ് ​ഉ​ച്ച​കോ​ടി​യിൽ ഇ​ന്ത്യ​യ്ക്ക് ​പ്രാ​മു​ഖ്യം

​ചൈ​ന​യി​ലെ​ ​ടി​യാ​ൻ​ജി​നി​ൽ​ ​ന​ട​ന്ന​ ​ഷാ​ങ്ഹാ​യ് ​സ​ഹ​ക​ര​ണ​ ​സം​ഘ​ട​നാ​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​പ്രാ​മു​ഖ്യം.​ 2023​ൽ​ ​ഇ​ന്ത്യ​ ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ച്ച​ ​ജി​ 20​ ​ഉ​ച്ച​കോ​ടി​യു​ടെ​ ​'​ഒ​രു​ ​ഭൂ​മി,​ ​ഒ​രു​ ​കു​ടും​ബം,​ ​ഒ​രു​ ​ഭാ​വി​'​ ​എ​ന്ന​ ​പ്ര​മേ​യ​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​മ​നു​ഷ്യ​പു​രോ​ഗ​തി​ക്കാ​യി​ ​ശ്ര​മി​ക്ക​ണ​മെ​ന്ന് ​ഉ​ച്ച​കോ​ടി​ ​അം​ഗീ​ക​രി​ച്ച​ ​പ്ര​മേ​യ​ത്തി​ൽ​ ​പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം,​ ​സാം​സ്കാ​രി​ക​ ​ധാ​ര​ണ​ ​എ​ന്നി​വ​ ​വ​ള​ർ​ത്താ​ൻ​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ക്ക​ണ​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി​ ​നി​ർ​ദേ​ശി​ച്ചു.​ ​എ​സ്.​സി​ ​ഒ​ ​പ​രി​ഷ്‌​ക​ര​ണം​ ​അ​നി​വാ​ര്യ​മാ​ണ്.​ ​ഒ​പ്പം​ ​ഐ​ക്യ​രാ​ഷ്‌​ട്ര​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​നും​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്ത​ണം. സം​ഘ​ടി​ത​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ,​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്ത്,​ ​സൈ​ബ​ർ​ ​സു​ര​ക്ഷ​ ​എ​ന്നി​വ​യ്‌​ക്കെ​തി​രാ​യ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​നെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​സ്വാ​ഗ​തം​ ​ചെ​യ്തു.​ ​സു​ര​ക്ഷ,​ ​സ​മ്പ​ർ​ക്ക​സൗ​ക​ര്യം,​ ​അ​വ​സ​ര​ങ്ങ​ൾ​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഇ​ന്ത്യ​ ​കൂ​ടു​ത​ൽ​ ​ന​ട​പ​ടി​ക​ൾ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​ഇ​റാ​നി​ലെ​ ​ച​ബ​ഹാ​ർ​ ​തു​റ​മു​ഖം,​ ​അ​ന്താ​രാ​ഷ്ട്ര​ ​വ​ട​ക്ക്-​തെ​ക്ക് ​ഗ​താ​ഗ​ത​ ​ഇ​ട​നാ​ഴി​ ​തു​ട​ങ്ങി​യ​ ​പ​ദ്ധ​തി​ക​ളി​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​പി​ന്തു​ണ​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.