അങ്കണവാടിയിൽ ഇനി പുതുക്കിയ മെനുപ്രകാരമുള്ള ഭക്ഷണം, ഇനി ബിരിയാണിയും പുലാവും കുരുന്നുകൾ നുണയും

Tuesday 02 September 2025 12:00 AM IST

പുതുക്കാട് : പുതുക്കിയ മെനു കാർഡ് പ്രകാരമുള്ള ഭക്ഷണത്തിന്റെ ആദ്യവിതരണം പുതുക്കാട് പഞ്ചായത്തിൽ നടന്നു. പരിഷ്‌കരിച്ച മെനു പ്രകാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകി പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ബിരിയാണി, പാൽ, മുട്ട, പുലാവ്, ചെറുപയർ, എള്ളുണ്ട, പായസം, അടകൾ, കിണ്ണത്തപ്പം, ഇഡലി, ചീരക്കറി, ചെറുപയർ തോരൻ, സാമ്പാർ എന്നിങ്ങനെ വൈവിദ്ധ്യമാർന്നതും സ്വാദിഷ്ടവുമായ വിഭവങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. പുതുക്കാട് പഞ്ചായത്ത് ഏഴാം വാർഡായ ചെങ്ങാലൂരിലെ 73-ാം നമ്പർ ഗ്രാമീണ മഹിളാ സമാജം അങ്കണവാടിയിലാണ് പഞ്ചായത്തിലെ ആദ്യ ഭക്ഷണ വിതരണം നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, രതി ബാബു, പ്രീതി ബാലകൃഷ്ണൻ, കെ.വി.സുമ, ഷാജു കാളിയേങ്കര, വിനോദിനി, അങ്കണവാടി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.