ഭരതനാട്യം അവതരിപ്പിച്ചത് 216 മണിക്കൂർ, ലോക റെക്കാർഡുമായി വിദുഷി ദീക്ഷ
ഉഡുപ്പി: 216 മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കാർഡ് സ്വന്തമാക്കി കർണാടകയിലെ ഉടുപ്പി സ്വദേശി വിദുഷി ദീക്ഷ .വി. ആഗസ്റ്റ് 21 മുതൽ 30 വരെയായിരുന്നു ഭരതനാട്യ അവതരണം. ഭരതനാട്യം മാരത്തണിലൂടെ റെമോണ എവെറ്റ് പെരേര നേടിയ 170 മണിക്കൂർ റെക്കാർഡാണ് വിദുഷി ഇതിലൂടെ തകർത്തത്. ഉഡുപ്പിയിലെ ഡോ. ജി. ശങ്കർ ഗവൺമെന്റ് വനിതാ ഫസ്റ്റ് ഗ്രേഡ് കോളേജിൽ വച്ചായിരുന്നു ദീക്ഷ റെക്കാർഡ് സൃഷ്ടിച്ചത്.
അതേസമയം, ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പരിശോധനകൾക്ക് ശേഷം ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകും. കഴിഞ്ഞ ശനിയാഴ്ച അധികൃതർ താത്കാലിക സർട്ടിഫിക്കറ്റ് നൽകിയിരുന്നു. മാരത്തണിന്റെ ആദ്യ മൂന്ന് ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും തനിക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സാധിച്ചുവെന്ന് ദീക്ഷ പറഞ്ഞു. അതിനിടെ മഹാത്മാഗാന്ധി അജ്ജർക്കാട് ജില്ലാ സ്റ്റേഡിയത്തിൽ നടന്ന നവരസ ദീക്ഷ വൈഭവം സമാപന സമ്മേളനത്തിൽ ദീക്ഷയുടെ മനോബലത്തെ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിന്റെ ഏഷ്യൻ മേധാവി മനീഷ് വിഷ്‌ണോയ് പ്രശംസിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറു ദീക്ഷയെ ആദരിച്ചു. ബ്രഹ്മാവറിലെ അരൂരു സ്വദേശിയായ വിദുഷി കുഞ്ഞിബെട്ടുവിലെ ഡോ. ടി.എം.എ പൈ കോളേജ് ഒഫ് എഡ്യൂക്കേഷനിലെ ബി.എഡ് വിദ്യാർത്ഥിനിയാണ്. മാതാപിതാക്കൾ: വിറ്റലി, ശുഭ.