വ്യവസായ കൈത്തറി പ്രദർശന വിപണ മേള
Tuesday 02 September 2025 12:03 AM IST
തൃശൂർ: ഓണക്കാലത്ത് ജില്ലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ കൈത്തറി പ്രദർശന വിപണന മേളയ്ക്ക് തേക്കിൻകാട് മൈതാനിയിൽ തുടക്കമായി. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ് വിപണന മേളയുടെ ആദ്യവിൽപ്പന നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷീബ, മാനേജർ ജി. പ്രണാപ്, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. സെപ്തംബർ മൂന്ന് വരെ രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് മേളയുടെ പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്.