പൂരാടത്തിൽ പുസ്തകക്കളം
Tuesday 02 September 2025 12:06 AM IST
തൃശൂർ: 'പുസ്തകപ്പുര' കൂട്ടായ്മ പൂരാട ദിനമായ ബുധനാഴ്ച രണ്ടിന് 'പുസ്തകക്കളം' ഒരുക്കുന്നു. ചെമ്പുക്കാവ് പെൻഷൻ മൂലയിലുള്ള കലാസ്ഥാപനം പലവകയുടെ അങ്കണത്തിൽ പുസ്തകപ്പുരയിലെ കുട്ടികൾ പുസ്തകങ്ങളും പൂക്കളും ഉപയോഗിച്ച് കളം തീർക്കും. തുടർന്ന് ഹേമലതാവർമ്മ 'ഓണമുത്തശ്ശി' എന്ന നിലയിൽ പുസ്തകപ്പുരയ്ക്ക് ഓണക്കൈനീട്ടം നൽകും. നിരഞ്ജന പലവക നയിക്കുന്ന 'അക്ഷരക്കളി'കളും പുസ്തകങ്ങളെ അധികരിച്ച് കഥാകൃത്ത് നന്ദകിഷോർ നയിക്കുന്ന ക്വിസ് മത്സരവും ഉണ്ടാവും. എഴുത്തുകാരി കെ.ആർ. ബീന മുഖ്യാതിഥിയാകും. പായസവും ഓണ വിഭവങ്ങളും 'ഓണക്കോടികൾ' വിതരണം ചെയ്യും. 30ലേറെ കുട്ടികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് എഴുത്തുകാരൻ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, എഴുത്തുകാരൻ നന്ദകിഷോർ, ചിത്രകാരി നിരഞ്ജന പലവക എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് 9995431033, 9526157437.