തീക്കോയിയിൽ കർഷകച്ചന്ത
Tuesday 02 September 2025 1:04 AM IST
കോട്ടയം: തിരുവോണത്തോടനുബന്ധിച്ച് തീക്കോയി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പിൽ കർഷകച്ചന്ത ആരംഭിച്ചു. വിഷരഹിത പച്ചക്കറികളും വാഴക്കുല, ചേന, കപ്പ, ചേമ്പ് തുടങ്ങി എല്ലാവിധ കാർഷിക ഉത്പന്നങ്ങളും ന്യായവിലയ്ക്ക് ലഭിക്കും. നാലു വരെയാണ് കർഷകച്ചന്ത പ്രവർത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, പഞ്ചായത്തംഗം ബിനോയി ജോസഫ്, കൃഷി ഓഫീസർ എസ്.എസ്. സുഭാഷ്,കൃഷി അസിസന്റ് ഓഫീസർ അബ്ദുൾ ഷഹീദ്, ഇക്കോ ഷോപ്പ് ഭാരവാഹികളായ ജെസ്സി ജോർജ്, ജോയി മുത്തനാട്ട്, മോഹനൻ തണ്ടാടിയിൽ തുടങ്ങിയവർ പങ്കെടുത്തു.