ദിസനായകെ കച്ചത്തീവിൽ

Tuesday 02 September 2025 7:08 AM IST

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ കച്ചത്തീവ് സന്ദർശിച്ചു. കച്ചത്തീവിലെത്തുന്ന ആദ്യ ശ്രീലങ്കൻ പ്രസിഡന്റാണ് ദിസനായകെ. കച്ചത്തീവിനെ ഇന്ത്യ ഏറ്റെടുക്കണമെന്ന നടൻ വിജയ്‌യുടെ പ്രസ്താവന ലങ്കയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നാലെയാണ് ദിസനായകെയുടെ സന്ദർശനം.