ബ്രാഹ്മണർ ഇന്ത്യക്കാരുടെ ചെലവിൽ ലാഭം കൊയ്യുന്നു: ട്രംപിന്റെ ഉപദേഷ്ടാവ്
Tuesday 02 September 2025 7:08 AM IST
വാഷിംഗ്ടൺ : ബ്രാഹ്മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുന്നെന്നും അത് അവസാനിപ്പിക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാറോ. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിക്കെതിരെയുള്ള ടെലിവിഷൻ അഭിമുഖത്തിൽ പങ്കെടുക്കവെയായിരുന്നു വിവാദ പരാമർശം. പരാമർശത്തിലൂടെ ആരെയാണ് ഉദ്ദേശിച്ചതെന്ന് നവാറോ വ്യക്തമാക്കിയില്ല.
' മോദി മികച്ച നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നിരിക്കെ, മോദി എന്തിനാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായും അടുക്കുന്നതെന്ന് മനസിലാകുന്നില്ല " - നവാറോ പറഞ്ഞു.
നവാറോയുടെ പ്രസ്താവനയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഇന്ത്യ റഷ്യയ്ക്ക് വേണ്ടിയുള്ള അലക്കുശാലയാണെന്നും ഇന്ത്യയെ തീരുവകളുടെ മഹാരാജാവെന്നും നവാറോ നേരത്തെ വിശേഷിപ്പിച്ചത് വിവാദമായിരുന്നു.