ഓണാഘോഷത്തിനിടെ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് അപകടം, സുരക്ഷാ മുൻകരുതലുകൾ ഇല്ലായിരുന്നുവെന്ന് കണ്ടെത്തൽ

Tuesday 02 September 2025 7:41 AM IST

കൊച്ചി: തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്‌മെന്റ് പാർക്കിലുണ്ടായ അപകടത്തിൽ ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതൽ ഇല്ലാതെയെന്ന് കണ്ടെത്തൽ. ഇരിപ്പിടത്തിൽ വീഴാതെ തടഞ്ഞുനിർത്താനുള്ള ക്രോസ് ബാർ ഊഞ്ഞാലിൽ ഇല്ലായിരുന്നു. അപകടത്തിൽ സുരക്ഷാവീഴ്‌ച പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു.

രാത്രി പത്തുമണിക്ക് ശേഷമായിരുന്നു അപകടമുണ്ടായത്. ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് തൃപ്പൂണിത്തുറ സ്വദേശിയായ വിഷ്‌ണുവിന് പരിക്കേൽക്കുകയായിരുന്നു. വിഷ്ണു ചികിത്സയിൽ തുടരുകയാണ്. വിഷ്ണു സുഹൃത്തുക്കൾക്കൊപ്പമാണ് ആകാശ ഊഞ്ഞാലിൽ കയറാൻ എത്തിയത്. അപകടത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.