വർണക്കൂടാരം ഉദ്ഘാടനം
Wednesday 03 September 2025 12:43 AM IST
വൈക്കം: ചെമ്മനത്തുകര ഗവ. മാത്രക പ്രീപ്രൈമറി സ്‌കൂളിൽ വർണക്കൂടാരം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡി.പി.സി കോട്ടയം കെ.ജെ. പ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ.ബിജു, ജില്ല പഞ്ചായത്ത് മെമ്പർ ഹൈമിബോബി, പ്രധാന അദ്ധ്യാപകൻ കെ.റ്റി.അനിൽകുമാർ, പി.റ്റി.എ പ്രസിഡന്റ് റ്റി.എം. മജീഷ്, സ്റ്റാഫ് സെക്രട്ടറി റ്റി.എം.രതീഷ്, വാർഡ് മെമ്പർ കെ.റ്റി.ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, പഞ്ചായത്ത് മെമ്പർമാരായ സീമ സുജിത്ത്, എ.കെ. അഖിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.റാണിമോൾ എന്നിവർ പ്രസംഗിച്ചു.