കെ.എസ്.ടി.എ ഓണാഘോഷം

Wednesday 03 September 2025 12:44 AM IST

പൊൻകുന്നം: കേരളാ സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി സബ്ജില്ല ഓണാഘോഷം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സബ്ജില്ലാ പ്രസിഡന്റ് എം.ആർ. പ്രവീൺ അദ്ധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് പി.എ.ജാസ്മിൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.പ്രവീൺ, മുൻ സംസ്ഥാന കമ്മിറ്റി അംഗം ബി.ശ്രീകുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ.രാഹുൽ, സബ്ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി.ജയസൂര്യ എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു.