ഫയർസ്റ്റേഷൻ സന്ദർശിച്ചു

Wednesday 03 September 2025 1:46 AM IST

കാഞ്ഞിരപ്പള്ളി : അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് മുരിക്കുംവയൽ ഗവ.വി.എച്ച് .എസ്. എസ് സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം അംഗങ്ങൾ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസ് സന്ദർശിച്ചു. അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ് കെ.കെ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുദർശൻ കെ.എസ് ഫയർമാൻമാരായ ബിനു.വി, അജ്മൽ, ഷാരോൺ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം കോ-ഓർഡിനേറ്റർ ജെസ്റ്റീന കെ.ജെ, ഹെഡ്മിസ്ട്രസ് ഡോ. ആശാദേവ് എം വി, അദ്ധ്യാപകരായ സുനിൽ സെബാസ്റ്റ്യൻ, മോനിഷ കെ.എം എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.