പോസ്റ്റോഫീസ് ധർണ നടത്തി

Wednesday 03 September 2025 1:55 AM IST

ഏറ്റുമാനൂർ : രാസവള വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭ ഏറ്റുമാനൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഐ.കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ്‌ സി.ആർ.ബോസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.വി ചെറിയാൻ സ്വാഗതം പറഞ്ഞു. എ.ഐ. ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ യു.എൻ.ശ്രീനിവാസൻ, സെക്രട്ടറി പി.കെ.സുരേഷ്, കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം കെ.വി. പുരുഷൻ എന്നിവർ പ്രസംഗിച്ചു.