ഗ​ർ​ഭ​ഛി​ദ്ര​ത്തി​ന് വിധേയരായത് രണ്ട് യുവതികൾ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ചിന് ലഭിച്ചത് നിർണായക വിവരങ്ങൾ

Tuesday 02 September 2025 4:54 PM IST

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോർട്ട്. രണ്ട് യുവതികൾ ഗ​ർ​ഭ​ഛി​ദ്ര​ത്തി​ന് വിധേയരായ വിവരം ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചുവെന്നാണ് ഒരു സ്വകാര്യ വാർത്താചാനൽ റിപ്പോർട്ട്ചെയ്യുന്നത്. അദ്യം ഗ​ർ​ഭ​ഛി​ദ്ര​ത്തി​ന് വിധേയരായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബംഗളൂരുവിലെ ആശുപത്രിയിലാണ് ഗ​ർ​ഭ​ഛി​ദ്രം നടന്നതെന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ആശുപത്രിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ആരും പരാതിനൽകിയിട്ടില്ലാത്തതിനാൽ കേസെടുക്കാനും അന്വേഷണസംഘത്തിന് കഴിയില്ല. ഗ​ർ​ഭ​ഛി​ദ്ര​ത്തി​ന് വിധേയായ യുവതികളെ കണ്ടെത്തി അവർക്ക് ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമുണ്ടായോ എന്ന് അന്വേഷിക്കുകയും അവരിൽ നിന്ന് പരാതി എഴുതിവാങ്ങി അന്വേഷണവുമായി മുന്നോട്ടുപോകാനും ക്രൈബ്രാഞ്ച് സംഘം ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലിന് എ​തി​രാ​യ​ ​കേ​സി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​പ​രാ​തി​ക്കാ​രു​ടെ​ ​മൊ​ഴി​യെ​ടു​ത്തു​തു​ട​ങ്ങി.മാ​ദ്ധ്യ​മ​ ​വാ​ർ​ത്ത​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ഒമ്പത് ​പ​രാ​തി​ക​ളാ​ണു​ള്ള​ത്.​ ​ ഇ​തി​ൽ​ ​ നി​ർ​ബ​ന്ധി​ത​ ​ ഗ​ർ​ഭ​ഛി​ദ്ര​ത്തി​ന് ​പ്രേ​രി​പ്പി​ച്ചെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​പ​രാ​തി​പ്പെ​ട്ട​ ​ഹൈ​ക്കോ​ട​തി​ ​അ​ഭി​​ഷ​ക​ൻ​ ​ഷി​ന്റോ​യു​ടെ​ ​മൊ​ഴി​യാ​ണ് ​ആ​ദ്യം​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​എ.​എ​ച്ച്.​ഫ​ഫീ​സി​ന്റെ​ ​മൊ​ഴി​യു​മെ​ടു​ത്തു.​ ​യു​വ​തി​ക​ൾ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ഇ​വ​രു​മാ​യി​ ​അ​ടു​പ്പ​മു​ള്ള​ മൂന്ന് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്ന് ​വി​വ​ര​ ​ശേ​ഖ​ര​ണം​ ​തു​ട​ങ്ങി.​ ​ഇ​വ​രു​ടെ​ ​മൊ​ഴി​യും​ ​ശ​ബ്ദ​രേ​ഖ​യും​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​യു​വ​തി​ക​ളി​ൽ​ ​നി​ന്ന് ​വി​വ​രം​ ​തേ​ടാ​നാ​ണ് ​നീ​ക്കം.​ ​പു​റ​ത്തു​ ​വ​ന്ന​ ​ശ​ബ്ദ​ ​സ​ന്ദേ​ശം​ ​രാ​ഹു​ലി​ന്റേ​താ​ണെ​ന്ന് ​ശാ​സ്ത്രീ​യ​മാ​യി​ ​തെ​ളി​യി​ക്ക​ണം.

അതിനിടെ, രാ​ഹു​ലി​നെ​തി​രാ​യ​ ​കേ​സി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​ക്രൈം​ ​ബ്രാ​ഞ്ച് ​സ്പീ​ക്ക​റെ​ ​അ​റി​യി​ച്ചു.​ 15​ന് ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണി​ത്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പി​നാ​യി​ ​വ്യാ​ജ​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന​ ​കേ​സി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​വാ​ൻ​ ​രാ​ഹു​ലി​ന് ​വീ​ണ്ടും​ ​ക്രൈം​ബ്രാ​ഞ്ച് ​നോ​ട്ടീ​സ് ​ന​ൽ​കും.​ ​